ലോക പ്രശസ്തരായ പത്ത് വനിതകള്‍
1.മദർ തെരേസ

അർബുദം പോലെയുള്ള രോഗങ്ങൾക്കുള്ള ചികിൽസയിൽ നിർണ്ണായകമായ റേഡിയോ ആക്റ്റീവ് മൂലകമായ റേഡിയം കണ്ടു പിടിച്ച പോളിഷ് ശാസ്ത്രജ്ഞയാണ് മേരി ക്യൂറി എന്ന മാഡം ക്യൂറി (നവംബർ 7, 1867 - ജൂലൈ 4, 1934). പ്രധാനമായും ഇവർ ഫ്രാൻസിലാണ് പ്രവർത്തിച്ചിരുന്നത്. റേഡിയോ ആക്റ്റിവിറ്റി സംബന്ധിച്ച ഗവേഷണമാണ് മേരി ക്യൂറിയെ പ്രശസ്തയാക്കിയത്. നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ വനിതയായിരുന്നു ക്യൂറി. ഇതുകൂടാതെ മാഡം ക്യൂറി രണ്ടു വ്യത്യസ്ത ശാസ്ത്ര ശാഖകളിൽ (ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും) നോബൽ സമ്മാനം ലഭിച്ചിട്ടുള്ള ഒരേയൊരാളുമാണ്. പാരീസ് സർവ്വകലാശാലയിലെ (ലാ സോബോൺ) ആദ്യ വനിതാ പ്രഫസറായിരുന്നു ഇവർ. മേരി സ്വന്തം നേട്ടങ്ങളുടെ പേരിൽ പാരിസിലെ പാന്തിയണിൽ ശവമടക്കപ്പെട്ട ആദ്യ സ്ത്രീയെന്ന ബഹുമതിക്കും അർഹയായി.
മരിയ സലോമിയ സ്ക്ലോഡോവ്സ്ക (ഉച്ചരിക്കുന്നത് [ˈmarja salɔˈmɛa skwɔˈdɔfska]) എന്നായിരുന്നു ക്യൂറിയുടെ ആദ്യ പേര്. രാജഭരണത്തിൻ കീഴിലായിരുന്ന പോളണ്ടിൽ (കോൺഗ്രസ്സ് പോളണ്ട്) വാഴ്സോ നഗരത്തിലാണ് ക്യൂറി ജനിച്ചത്. രഹസ്യമായി നടത്തിയിരുന്ന ഫ്ലോട്ടിംഗ് സർവ്വകലാശാലയിലാണ് ക്യൂറി പഠനമാരംഭിച്ചത്. ശാസ്ത്രത്തിൽ പ്രായോഗിക പരിശീലനം ആരംഭിച്ചത് വാഴ്സോയിലായിരുന്നു. 1891-ൽ 24 വയസ്സുള്ളപ്പോൾ ബ്രോണിസ്ലാവ എന്ന മൂത്ത ചേച്ചിയുമായി മേരി പാരീസിൽ പഠനത്തിനായി എത്തി. ഇവിടെയാണ് ശാസ്ത്രത്തിൽ ഉന്നതബിരുദങ്ങളും ശാസ്ത്രപരീക്ഷണങ്ങളും മറ്റും ക്യൂറി നടത്തിയത്. 1903-ൽ ക്യൂറിക്ക് ലഭിച്ച ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഭർത്താവായ പിയറി ക്യൂറിയുമായും ഭൗതികശാസ്ത്രജ്ഞനായ ഹെൻട്രി ബെക്വറലുമായും പങ്കിടുകയായിരുന്നു. 1911-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം മേരി ക്യൂറി ഒറ്റയ്ക്കാണ് നേടിയത്.
ചാൾസ് രാജകുമാരന്റെ ആദ്യഭാര്യയായിരുന്നു ഡയാന സ്പെൻസർ (ജനനം 01-07-1961, മരണം 31-08-1997).വളരെ സമ്പന്നമായ സ്പെൻസർ കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ചാൾസ് രാജകുമാരനുമായുള്ള വിവാഹനിശ്ചയത്തോടെയാണ് ഡയാന പ്രശസ്തയാവുന്നത്. ചാൾസ് രാജകുമാരനുമായുള്ള വിവാഹശേഷം, ഡയാന വേൽസിലെ രാജകുമാരി എന്നാണ് അറിയപ്പെട്ടിരുന്നത്. ചാൾസ് രാജകുമാരനുമായുള്ള ദാമ്പത്യത്തിൽ ഡയാനക്ക് രണ്ട് കുട്ടികളുണ്ട്.
കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോൽപിച്ച ഇംഗ്ലീഷ് വനിതയാണ് ഹെലൻ ആദംസ് കെല്ലർ(ജൂൺ 27, 1880 - ജൂൺ 1, 1968).പത്തൊൻപതുമാസം മാത്രം പ്രായമുള്ളപ്പോൾ കാഴ്ചശക്തിയും കേൾവിശക്തിയും നഷ്ടപ്പെട്ട അവർ സ്വപ്രയത്നം കൊണ്ട് സാഹിത്യം, സാമൂഹ്യപ്രവർത്തനം, അധ്യാപനം എന്നീ രംഗങ്ങളിൽ കഴിവു തെളിയിച്ചു.
മാൻ ബുക്കർ സമ്മാനത്തിനർഹയായ ആദ്യ ഇന്ത്യൻ വനിതയാണ് അരുന്ധതി റോയ്. ഇവരുടെ ദ് ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് എന്ന കൃതിക്ക് 1997-ലെ ബുക്കർ പുരസ്കാരം ലഭിച്ചു.ജനനം നവംബർ 24 1961ൽ മേഘാലയയിലെ ഷില്ലോങ്ങിൽ. മാതാവ് കോട്ടയം, അയ്മനം സ്വദേശിനി മേരി റോയ്. പിതാവ്‍ ബംഗാളി പ്ലാന്റർ ആയിരുന്നു. ബാല്യകാലം കേരളത്തിൽ ചിലവഴിച്ചു. പഠനത്തിനു ശേഷം ആർകിടെക്റ്റ്, എയ്റോബിക് പരിശീലക എന്നീ നിലകളിൽ ജോലി ചെയ്തു.'ഇൻ വിച് ആന്നീ ഗിവ്സ് ഇറ്റ് ടു ദോസ് വൺസ്', 'ഇലെക്ട്രിക് മൂൺ' എന്നീ ചലച്ചിത്രങ്ങൾക്കും പല ടി.വി. പരിപാടികൾക്കും വേണ്ടി തൂലിക ചലിപ്പിച്ചു.എഴുത്തുകാരി എന്നതിലുമുപരിയായി അറിയപ്പെടുന്ന ഒരു സാമൂഹികപ്രവർത്തക കൂടിയാണ് റോയ്. ഭർത്താവ് ചലച്ചിത്രസംവിധായകനായ പ്രദീപ് കിഷൻ. ആദ്യ ഭർത്താവ് ശിൽപ്പിയായ ഗെറാറ്ഡ് ഡ കുന. കേരളത്തിലെ കോട്ടയത്തിനടുത്തുള്ള അയ്മനം എന്ന ഗ്രാമം
പശ്ചാത്തലമാക്കിയുള്ള ഒരു നോവലാണ് ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ്. അരുന്ധതി റോയിയുടെ പ്രസിദ്ധീകരിക്കപ്പെട്ട ഒരേയൊരു നോവലാണ് ഇത്. ആ വർഷം ലോകത്തിലേറ്റവും കൂടുതൽ വിറ്റഴിഞ്ഞ കൃതികളിലൊന്നായിരുന്നു ഇത്. നോവൽ പ്രസിദ്ധീകരിച്ച് അഞ്ചു മാസത്തിനുള്ളിൽ തന്നെ 350,000-ത്തിലധികം പ്രതികൾ ലോകമെമ്പാടും വിറ്റഴിഞ്ഞു. 24 ഭാഷകളിലേക്ക് നോവൽ തർജ്ജമ ചെയ്യപ്പെട്ടു.
അമ്മു എന്ന സുറിയാനി ക്രിസ്ത്യാനി കുടുംബിനിയുടെയും വെളുത്ത എന്ന പരവ യുവാവിന്റെയും ദുരന്ത വർണ്ണനയാണ് കഥയുടെ കേന്ദ്രം. അമ്മു വെളുത്തയെ സ്നേഹിച്ച്, രാത്രികളിൽ മീനച്ചിൽ ആറിന്റെ തീരത്ത് സ്ഥിരമായി (രഹസ്യമായി) കണ്ട്മുട്ടിയിരുന്നു. ഈ ബന്ധം മനസ്സിലാക്കിയ സവർണ്ണ സുറിയാനി ക്രിസ്ത്യാനി ബന്ധുക്കളും, ഒരു കമ്മ്യൂണിസ്റ്റായിരുന്ന വെളുത്തയെ രാഷ്ട്രീയമായി ഒതുക്കുന്നതിനായി ഒരു പ്രാദേശിക നേതാവും ചേർന്ന് അയാളെ ഒരു കള്ള വ്യവഹാരത്തിൽ കുടുക്കി പോലീസ് ഇൻസ്പെക്ടറുടെ ഒത്താശയോടെ അടിച്ചു കൊല്ലിക്കുന്നതാണ് സംഭവം.ചിന്ന വിഷയങ്ങളിൻ കടവുൾ എന്ന പേരിൽ പുസ്തകത്തിന്റെ തമിഴ് പരിഭാഷ പുറത്തിറക്കുണ്ട്.

അൽബേനിയയിൽ ജനിച്ച് ഇന്ത്യ പ്രവർത്തന കേന്ദ്രമാക്കി ഉപവിപ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ക്രൈസ്തവ സന്യാസിനിയായിരുന്നു മദർ തെരേസ (യഥാർത്ഥ പേര്: Anjezë Gonxhe Bojaxhiu അന്യേസ (ആഗ്നസ്) ഗോൻജെ ബോയാജ്യൂ, ഓഗസ്റ്റ് 26, 1910 - സെപ്റ്റംബർ 5, 1997) മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച് കൊൽക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിൽ പ്രവർത്തിച്ച മദർ തെരേസയ്ക്ക് പ്രസ്തുത സേവനപ്രവർത്തനങ്ങളുടെ പേരിൽ 1979-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നൽകപ്പെട്ടു. 2016 സെപ്റ്റംബർ 4-ന് മദർ തെരേസയെ ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.
ജന്മംകൊണ്ട് അൽബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്കസന്യാസിനിയുമാണ് താനെന്ന് മദർ തെരേസ പറയുമായിരുന്നു. മദർ തെരേസയുടെ കീഴിൽ മിഷണറീസ് ഓഫ് ചാരിറ്റി ഇതര രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ഇപ്പോൾ 133 രാജ്യങ്ങളിലായി ഏതാണ്ട് 4,500 ഓളം സന്യാസിനിമാർ ഈ സംഘടനയുടെ പേരിൽ സന്നദ്ധപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നു. 45 വർഷത്തോളം ലോകത്തിലെ വിവിധയിടങ്ങളിലെ അശരണരരുടേയും, രോഗികളുടേയും, അനാഥരുടേയും ആശ്രയകേന്ദ്രമായിരുന്നു മദർ തെരേസ. 1970-കളോടെ ലോകമെങ്ങും അറിയപ്പെടുന്ന സാമൂഹികപ്രവർത്തകയായി അവർ മാറി. മരണ ശേഷം ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ കൊൽക്കത്തയിലെ വാഴ്ത്തപ്പെട്ട തെരേസ എന്ന പേരിൽ അവരെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ധാരാളം ബഹുമതികൾക്ക് മദർ തെരേസ അർഹയായിട്ടുണ്ട് . അമേരിക്കയിലെ ജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയിൽ മദർ തെരേസ ഉൾപ്പെട്ടിട്ടുണ്ട്. നോബേൽ സമ്മാനത്തിന്റെ ഭാഗമായി ലഭിച്ച 192,000 ത്തോളം അമേരിക്കൻ ഡോളർ ഇന്ത്യയിലെ അവശതയനുഭവിക്കുന്ന പാവങ്ങളുടെ ക്ഷേമത്തിനായി അവർ ചിലവഴിച്ചു. മാർപ്പാപ്പ നൽകുന്ന പുരസ്കാരം, ഫിലിപ്പീൻസ് സർക്കാരിന്റെ മാഗ്സസെ പുരസ്കാരം എന്നിവയും അവരുടെ സേവനത്തിനുള്ള ബഹുമതിയായി നൽകിയിട്ടുണ്ട്[. ഇതുകൂടാതെ ലോകത്തിന്റെ ഭാഗങ്ങളിലുള്ള ചാരിറ്റി സംഘടനകളുടെ വിവിധ പുരസ്കാരങ്ങളും മദർ തെരേസക്ക് ലഭിച്ചിട്ടുണ്ട്.

മദർ തെരേസക്ക് ബംഗാളി, സെർബോ-ക്രൊയേഷ്യൻ, അൽബേനിയൻ, ഇംഗ്ലീഷ്, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു.
2.ഇന്ദിരാ ഗാന്ധി
![]() |
ഇന്ദിരാ ഗാന്ധി (1917 നവംബർ 19 - 1984 ഒക്ടോബർ 31) (യഥാർത്ഥ പേര്: ഇന്ദിരാ പ്രിയദർശിനി നെഹ്രു) ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു[1]. ആധുനികചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇവർ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ മകളായിരുന്നു.1966–77 കാലഘട്ടത്തിലും, പിന്നീട് 1980 മുതൽ മരണം വരേയും നാലു തവണയായി ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഇവർ തന്നെ പിതാവിനു ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിയാണ്.
ജവഹർലാൽ നെഹ്രുവിന്റെ ഒരേയൊരു മകളായിരുന്നു ഇന്ദിര 1947 മുതൽ 1964 വരെ അനൗദ്യോഗികമായി പിതാവിന്റെ ഉപദേശകസംഘത്തിന്റെ മുഖ്യചുമതല വഹിച്ചിരുന്നു. ഭരണത്തിൽ അവരുടെ സ്വാധീനം വളരെ പ്രകടമായിരുന്നു. 1959 ൽ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നെഹ്രുവിന്റെ മരണശേഷം, തനിക്കു വച്ചു നീട്ടിയ പ്രധാനമന്ത്രിപദം നിരസിച്ച് ലാൽബഹാദൂർ ശാസ്ത്രി മന്ത്രിസഭയിൽ ഒരു കേന്ദ്രമന്ത്രിയായി ഇന്ദിര ചുമതലയേറ്റു[2][3]. തന്റെ പിതാവിന്റെ സഹോദരിയായിരുന്നു വിജയലക്ഷ്മി പണ്ഡിറ്റ് മന്ത്രിയാകുന്നതിനെ തടയാനായിട്ടായിരുന്നു ഇന്ദിര നെഹ്രുവിന്റെ മരണത്തിനുടൻ തന്നെ മന്ത്രിസഭയിൽ ചേരുവാൻ താൽപര്യം പ്രകടിപ്പിച്ചത് എന്നു പറയപ്പെടുന്നു 1966 ൽ ലാൽ ബഹാദൂർ ശാസ്ത്രിക്കു ശേഷം ഇന്ത്യയുടെ അഞ്ചാമത് പ്രധാനമന്ത്രിയും, ആദ്യത്തെ വനിതാപ്രധാനമന്ത്രിയുമായി സ്ഥാനമേറ്റെടുത്തു.
ഒരു പ്രധാനമന്ത്രി എന്ന നിലയിൽ അധികാരകേന്ദ്രീകരണത്തിന്റേയും, കർക്കശമായ പെരുമാറ്റത്തിന്റേയും ഒരു പ്രതീകമായിരുന്നു ഇന്ദിര.കിഴക്കൻ പാകിസ്താന്റെ സ്വാതന്ത്ര്യസമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാകിസ്താനുമായി യുദ്ധത്തിലേർപ്പെട്ട ഇന്ദിര ,യുദ്ധത്തിൽ ഇന്ത്യ വിജയിച്ചതോടെ ബംഗ്ലാദേശ് രൂപീകരണത്തിന് കാരണമായി. ഇന്ദിരയുടെ ഭരണകാലത്ത് ഇന്ത്യ, ദക്ഷിണേഷ്യയിലെ ഒരു പ്രധാന ശക്തിയായി വളർന്നു. ഇന്ത്യ സാമ്പത്തികവും, രാഷ്ട്രീയവും, സൈനികവുമായി അഭൂതപൂർവ്വമായ വളർച്ച കൈവരിക്കുകയുണ്ടായി. 1975 മുതൽ 1977 വരെ ഇന്ദിര ഇന്ത്യയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥകാലത്ത് അവർ ഒരു ഏകാധിപതിയെപ്പോലെയാണ് പെരുമാറിയിരുന്നത്. ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന നടപടിയുടെ പരിണതഫലമായി 30 ഒക്ടോബർ 1984 ന് തന്റെ തന്നെ സുരക്ഷാഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇന്ദിര മൃതിയടഞ്ഞു . ആയിരം കൊല്ലങ്ങൾക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താനായി ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയത് ഇന്ദിരാഗാന്ധിയായിരുന്നു. ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി, മേരി ക്യൂറി, മദർ തെരേസ എന്നിവരെ പിൻതള്ളിയാണ് ഇന്ദിര ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്

3.മേരി ക്യൂറി
അർബുദം പോലെയുള്ള രോഗങ്ങൾക്കുള്ള ചികിൽസയിൽ നിർണ്ണായകമായ റേഡിയോ ആക്റ്റീവ് മൂലകമായ റേഡിയം കണ്ടു പിടിച്ച പോളിഷ് ശാസ്ത്രജ്ഞയാണ് മേരി ക്യൂറി എന്ന മാഡം ക്യൂറി (നവംബർ 7, 1867 - ജൂലൈ 4, 1934). പ്രധാനമായും ഇവർ ഫ്രാൻസിലാണ് പ്രവർത്തിച്ചിരുന്നത്. റേഡിയോ ആക്റ്റിവിറ്റി സംബന്ധിച്ച ഗവേഷണമാണ് മേരി ക്യൂറിയെ പ്രശസ്തയാക്കിയത്. നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ വനിതയായിരുന്നു ക്യൂറി. ഇതുകൂടാതെ മാഡം ക്യൂറി രണ്ടു വ്യത്യസ്ത ശാസ്ത്ര ശാഖകളിൽ (ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും) നോബൽ സമ്മാനം ലഭിച്ചിട്ടുള്ള ഒരേയൊരാളുമാണ്. പാരീസ് സർവ്വകലാശാലയിലെ (ലാ സോബോൺ) ആദ്യ വനിതാ പ്രഫസറായിരുന്നു ഇവർ. മേരി സ്വന്തം നേട്ടങ്ങളുടെ പേരിൽ പാരിസിലെ പാന്തിയണിൽ ശവമടക്കപ്പെട്ട ആദ്യ സ്ത്രീയെന്ന ബഹുമതിക്കും അർഹയായി. മരിയ സലോമിയ സ്ക്ലോഡോവ്സ്ക (ഉച്ചരിക്കുന്നത് [ˈmarja salɔˈmɛa skwɔˈdɔfska]) എന്നായിരുന്നു ക്യൂറിയുടെ ആദ്യ പേര്. രാജഭരണത്തിൻ കീഴിലായിരുന്ന പോളണ്ടിൽ (കോൺഗ്രസ്സ് പോളണ്ട്) വാഴ്സോ നഗരത്തിലാണ് ക്യൂറി ജനിച്ചത്. രഹസ്യമായി നടത്തിയിരുന്ന ഫ്ലോട്ടിംഗ് സർവ്വകലാശാലയിലാണ് ക്യൂറി പഠനമാരംഭിച്ചത്. ശാസ്ത്രത്തിൽ പ്രായോഗിക പരിശീലനം ആരംഭിച്ചത് വാഴ്സോയിലായിരുന്നു. 1891-ൽ 24 വയസ്സുള്ളപ്പോൾ ബ്രോണിസ്ലാവ എന്ന മൂത്ത ചേച്ചിയുമായി മേരി പാരീസിൽ പഠനത്തിനായി എത്തി. ഇവിടെയാണ് ശാസ്ത്രത്തിൽ ഉന്നതബിരുദങ്ങളും ശാസ്ത്രപരീക്ഷണങ്ങളും മറ്റും ക്യൂറി നടത്തിയത്. 1903-ൽ ക്യൂറിക്ക് ലഭിച്ച ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഭർത്താവായ പിയറി ക്യൂറിയുമായും ഭൗതികശാസ്ത്രജ്ഞനായ ഹെൻട്രി ബെക്വറലുമായും പങ്കിടുകയായിരുന്നു. 1911-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം മേരി ക്യൂറി ഒറ്റയ്ക്കാണ് നേടിയത്.
റേഡിയോ ആക്റ്റിവിറ്റി (ഈ പ്രയോഗം ക്യൂറിയുടെ സംഭാവനയാണ്) സംബന്ധിച്ച ഒരു സിദ്ധാന്തമാണ് ക്യൂറിയുടെ ഒരു പ്രധാന സംഭാവന. റേഡിയോ ആക്റ്റിവിറ്റിയുള്ള ഐസോടോപ്പുകളുടെ വേർതിരിവ്, പൊളോണിയം, റേഡിയം എന്നീ മൂലകങ്ങളുടെ കണ്ടുപിടുത്തം എന്നിവയും ക്യൂറിയുടെ സംഭാവനകളിൽ പെടുന്നു. റേഡിയോ ആക്റ്റീവ് മൂലകങ്ങൾ ഉപയോഗിച്ച് അർബുദരോഗചികിത്സ നടത്തുന്നതു സംബന്ധിച്ച ആദ്യ പരീക്ഷണങ്ങൾ ക്യൂറിയുടെ കീഴിലാണ് നടന്നത്. പാരീസിലെ ക്യൂറി ഇൻസ്റ്റിറ്റ്യൂട്ടും വാഴ്സോയിലെ ക്യൂറി ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചത് മേരി ക്യൂറിയാണ്. ഇപ്പോഴും വൈദ്യശാസ്ത്രത്തിലെ പ്രധാന ഗവേഷണങ്ങൾ ഇവിടെ നടക്കുന്നുണ്ട്. ഒന്നാം ലോകമഹായുദ്ധസമയത്ത് സൈനികാവശ്യങ്ങൾക്കുവേണ്ടി റേഡിയോളജി സംവിധാനം യുദ്ധമുഖത്ത് ഉപയോഗിക്കാനുള്ള സംവിധാനം ക്യൂറി സജ്ജമാക്കുകയുണ്ടായി.
ഫ്രഞ്ച് പൗരത്വമുണ്ടായിരുന്നുവെങ്കിലും മേരി സ്ലോഡോവ്സ്ക-ക്യൂറി (രണ്ട് കുടുംബപ്പേരുകളും മേരി ഉപയോഗിച്ചിരുന്നു) പോളിഷ് സ്വത്വബോധം മേരി ഒരിക്കലും ഉപേക്ഷിച്ചിരുന്നില്ല. മേരി പെണ്മക്കളെ പോളിഷ് ഭാഷ പഠിപ്പിക്കുകയും അവരെ പോളണ്ടിൽ കൊണ്ടുപോവുകയും ചെയ്തിരുന്നു. താൻ കണ്ടുപിടിച്ച ആദ്യ മൂലകത്തിന് സ്വന്തം മാതൃ രാജ്യത്തിന്റെ പേരാണ് (പൊളോണിയം) മേരി നൽകിയത്. ഇത് 1898-ലായിരുന്നു വേർതിരിച്ചെടുത്തത്. 1934-ലാണ് മേരി ക്യൂറി മരിച്ചത്. പരീക്ഷണങ്ങളുടെ ഭാഗമായി വർഷങ്ങളോളം റേഡിയേഷൻ ഏറ്റതുമൂലമുണ്ടായ അപ്ലാസ്റ്റിക് അനീമിയയായിരുന്നു മരണകാരണം.
ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ഇന്ത്യന്‍ വംശജാണ് കല്‍പന ചൗള. ഇന്ത്യയില്‍ ജനിച്ച് അമേരിക്കന്‍ പൗരത്വം സ്വീകരിച്ച കല്‍പന ചൗള 2003 കൊളമ്പിയ ബഹിരാകാശ വാഹന ദുരന്തത്തില്‍ മരണമടഞ്ഞു.
ഹരിയാനയിലെ കര്‍ണാലിലാണ് കല്‍പന ജനിച്ചത്. കര്‍ണാലിലെ ടാഗോര്‍ബാന്‍ നികേതനിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. 1982 ല്‍ പഞ്ചാബ് എന്‍ജി്‌നീയറിംഗ് കോളേജില്‍ നിന്ന് എയറനോട്ടിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദമെടുത്തു. ബിരുദാനന്തര പഠനത്തിന് അമേരിക്കയില്‍ എത്തിയ കല്‍പന ആര്‍ളിംഗ്ടണ്ണിലെ ടെക്‌സാസ് സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. 1984 ല്‍ എയ്‌റോ സ്‌പേസ് എഞ്ചിനീയറിംഗില്‍ ബിരുദം നേടി. 1988 ല്‍ കൊളറാഡോ സര്‍വ്വകലാശാലയില്‍ നിന്ന് ഗവേഷണ ബിരുദവും അതേ വര്‍ഷം നാസയുടെ കാലിഫോര്‍ണിയയിലുള്ള ഗവേഷണ കേന്ദ്രത്തില്‍ ജോലിക്കും ചേര്‍ന്നു. നാസയുടെ എസ്ഡിഎസ് 87 എന്ന ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായായിരുന്നു കല്‍പനയുടെ ആദ്യ ശൂന്യാകാശ യാത്ര. കൊളംബിയ ബഹിരാകാശ വാഹനത്തില്‍ 1997 നവംബര്‍ 19ന് അഞ്ച് സഹ ഗവേഷകര്‍ക്കൊപ്പം അവള്‍ ചരിത്രത്തിലേക്ക് പറന്നുയര്‍ന്നു. 2003 ജനുവരി 16 ന് രണ്ടാം തവണയും ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി. ആറു പേര്‍ക്കൊപ്പം ആയിരുന്നു രണ്ടാമത്തെ യാത്ര. ബഹിരാകാശത്ത് അനുഭവപ്പെടുന്ന ഭാരമില്ലായ്മയെ കുറിച്ചുള്ള ഗവേഷണം ആയിരുന്നു അവരുടെ ദൗത്യം. 17 ദിവസത്തെ ഗവേഷണങ്ങള്‍ക്ക് ശേഷം 2003 ഫെബ്രുവരി 1ന് ഫ്‌ളോറിഡയിലെ കെനഡി സ്‌പോസ് സെന്ററില്‍ തിരിച്ചിറങ്ങാന്‍ മിനുട്ടുകള്‍ ബാക്കിയുള്ളപ്പോള്‍ കൊളംബിയ ചിന്നിച്ചിതറി. കല്‍പന അടക്കം 7 ബഹിരാകാശ സഞ്ചാരികളും മരണമടഞ്ഞു. വിക്ഷേപണ സമയത്ത് തന്നെ സംഭവിച്ച ചില സാങ്കേതിക തകരാറുകളായിരുന്നു ദുരന്തത്തിന് കാരണം എന്ന് പിന്നീട് കണ്ടെത്തി.

5.ഡയാന സ്പെൻസർ
ചാൾസ് രാജകുമാരന്റെ ആദ്യഭാര്യയായിരുന്നു ഡയാന സ്പെൻസർ (ജനനം 01-07-1961, മരണം 31-08-1997).വളരെ സമ്പന്നമായ സ്പെൻസർ കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ചാൾസ് രാജകുമാരനുമായുള്ള വിവാഹനിശ്ചയത്തോടെയാണ് ഡയാന പ്രശസ്തയാവുന്നത്. ചാൾസ് രാജകുമാരനുമായുള്ള വിവാഹശേഷം, ഡയാന വേൽസിലെ രാജകുമാരി എന്നാണ് അറിയപ്പെട്ടിരുന്നത്. ചാൾസ് രാജകുമാരനുമായുള്ള ദാമ്പത്യത്തിൽ ഡയാനക്ക് രണ്ട് കുട്ടികളുണ്ട്.
1981 ജൂലൈ 29നു നടന്ന ആ സ്വപ്നവിവാഹം 750 മില്ല്യന്‍ ആളുകളാണ് ലൈവായി ടെലിവിഷനില്‍ കണ്ടത്.1996 ല് വിവാഹമോചിതയാകുന്നത് വരെ വെയ്ല്‍സ് രാജകുമാരി എന്ന നിലയില്‍ രാജ്ഞിയെ പ്രതിനിധീകരിച്ച് തന്റെ രാജകീയ കടമകളെല്ലാം ഏറ്റവും നൈപുണ്യത്തോടെ ഡയാന നിര്‍വ്വഹിച്ചു.
ജനങ്ങളുടെ രാജകുമാരി എന്നായിരുന്നു ഡയാന അറിയപ്പെട്ടിരുന്നത്.കൊട്ടാരത്തിന്റെ രാജകീയ ഔന്നത്യത്തില്‍ നിന്നും സാധാരണക്കാരുടെ പ്രശ്‌നങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്നു അവര്‍.സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകി.അശരണര്‍ക്കും കുഞ്ഞുങ്ങള്‍ക്കും എയിഡ്‌സ് രോഗികള്ക്കുമെല്ലാം അവരുടെ സേവനങ്ങള്‍ നേരിട്ടുള്ള സഹായമായെത്തി.ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള രാജകുടുംബാംഗമായി ഡയാന.ഡയാന പോകുന്നിടത്തെല്ലാം കാമറക്കണ്ണുകള്‍ അവരെ പിന്തുടര്‍ന്നു. ഏറ്റവും കൂടുതല്‍ ഫൊട്ടൊഗ്രാഫ് ചെയ്യപ്പെട്ട ഒരു വ്യക്തിയായാണ് ഡയാന അറിയപ്പെടുന്നത്.ലോകമെമ്പാടുമുള്ള യുവജനങ്ങളുടെ ഒരു ഫാഷന്‍ ഐക്കണ്‍ ആയിരുന്നു ഡയാന രാജകുമാരി.അവരുടെ വാക്കുകളിലേയ്ക്കും ചലനങ്ങളിലേയ്ക്കും ഫാഷന്‍ ലോകം കണ്ണുതുറന്നു വച്ചു.പുതിയ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം അനുകരിച്ചു.ഡയാന ഹെയര്‍ സ്‌റൈല്‍ ഇവിടെ നമ്മുടെ കേരളത്തില്‍ പോലും തരംഗമായി.
ലോകമാധ്യമങ്ങൾ വിടാതെ പിന്തുടർന്നിരുന്ന ഒരു വ്യക്തിത്വമായിരുന്നു ഡയാനയുടേത്. അവർ പലപ്പോഴും വിവാദങ്ങൾക്കു പാത്രമായിട്ടുണ്ട്. 1996 ഓഗസ്റ്റ് 28 ന് ചാൾസ് രാജകുമാരനിൽ നിന്നും വിവാഹമോചനം തേടി. 1997 ഓഗസ്റ്റ് 31 ന് ഫ്രാൻസിലെ പാരീസിൽ വച്ചുണ്ടായ ഒരു കാറപകടത്തിൽ ഡയാന അന്തരിച്ചു.
6.ഹെലൻ കെല്ലർ
കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോൽപിച്ച ഇംഗ്ലീഷ് വനിതയാണ് ഹെലൻ ആദംസ് കെല്ലർ(ജൂൺ 27, 1880 - ജൂൺ 1, 1968).പത്തൊൻപതുമാസം മാത്രം പ്രായമുള്ളപ്പോൾ കാഴ്ചശക്തിയും കേൾവിശക്തിയും നഷ്ടപ്പെട്ട അവർ സ്വപ്രയത്നം കൊണ്ട് സാഹിത്യം, സാമൂഹ്യപ്രവർത്തനം, അധ്യാപനം എന്നീ രംഗങ്ങളിൽ കഴിവു തെളിയിച്ചു.
നിശ്ചയദാര്‍ഢ്യത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും മൂര്‍ത്തീഭാവമാണ് ഹെലന്‍ കെല്ലറുടെ ജീവിതം. ഒന്നര വയസില്‍ കണ്ണും കാതും നഷ്ടമായ ആ ജീവിതം ആവശ്യത്തിലധികം കാഴ്ചയും കേഴ്വിയുമുള്ളവരുടേതിനെക്കാള്‍ സാര്‍ത്ഥകമായിരുന്നു.1887 ജൂണ്‍ 27 ന് അമേരിക്കയിലെ വടക്കുപടിഞ്ഞാറ് അലബാമയില്‍ ടസ്കംബിയ എന്ന സ്ഥലത്താണ് ഹെലന്‍ കെല്ലര്‍ ജനിച്ചത്. 19 മാസം പ്രായമായപ്പോള്‍ അജ്ഞാതരോഗം ബാധിച്ച ഹെലന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത് കാഴ്ചയും കേള്‍വിയുമില്ലാതെയായിരുന്നു.ആറ് വയസുവരെ വീട്ടുകാര്‍ക്കും അയല്‍ക്കാര്‍ക്കും ദുസ്സഹയായി ദേഷ്യക്കാരിയും ശാഠ്യക്കാരിയുമായ കൊച്ചു ഹെലന്‍ വളര്‍ന്നു. തുടര്‍ന്ന് അലക്സാണ്ടര്‍ ഗ്രഹാം ബെല്ലിന്‍റെ ഉപദേശപ്രകാരം ആന്‍ സള്ളിവനെ ഹെലന്‍റെ പരിചരണം ഏല്‍പ്പിച്ചതോടെയാണ് അവരുടെ മാര്‍ഗം ശരിയായ ദിശയില്‍ നീങ്ങാന്‍ തുടങ്ങിയത്.കൈകൊണ്ട് അക്ഷരങ്ങളും വസ്തുക്കളും തിരിച്ചറിയാന്‍ പഠിപ്പിക്കുന്നതിനൊപ്പം ഹെലന്‍റെ പെരുമാറ്റം നന്നാക്കിയെടുക്കുക എന്ന കടുത്ത ജോലി കൂടി ആന്‍ സള്ളിവന് ചെയ്യേണ്ടിയിരുന്നു. കടുത്ത ദേഷ്യമായിരുന്നു പലപ്പോഴും ഹെലന്‍റെ പ്രതികരണം. ഇതിനെ സള്ളിവന്‍ ശിക്ഷിച്ചത് അവളോട് കൈകള്‍ ഉപയോഗിച്ചുള്ള ആശയവിനിമയം നിര്‍ത്തിവച്ചുകൊണ്ടായിരുന്നു. കുട്ടിക്കാലം മുതൽക്കേ ഹെലന്റെ ഭാവനാസമ്പത്ത് എഴുത്തുകളുടെ രൂപത്തിൽ പ്രകടമായിരുന്നു.സുഹൃത്തുക്കൾക്കെല്ലാം,തനിയ്ക്കറിയാവുന്ന ഭാഷയിൽ,ആനിയിലൂടെ താൻ 'കാണുന്ന' കാര്യങ്ങളെക്കുറിച്ച് വിശദമായി എഴുതാൻ ഹെലൻ ശ്രമിച്ചിരുന്നു.പത്തു വയസ്സു മുതൽ ഹെലൻ കഥകളെഴുതാൻ തുടങ്ങിയിരുന്നു.ലളിതമായ ഭാഷയിലായിരുന്നു ഹെലന്റെ എഴുത്ത്.വിവരണാത്മകതയും എഴുത്തിലെ സത്യസന്ധതയും മറ്റു പ്രത്യേകതകളായിരുന്നു.പരന്ന വായന ഹെലന്റെ പദസമ്പത്ത് അത്ഭുതകരമാംവിധം വിപുലമാക്കിയിരുന്നു.പ്രസംഗത്തിലും അത് പ്രതിഫലിച്ചു.റാഡ്ക്ലിഫ്ഫിലെ പഠനകാലത്താണ് ഹെലൻ തന്റെ ആത്മകഥ എഴുതാൻ തീരുമാനിച്ചത്.ആനിയെക്കൂടാതെ,പിൽകാലത്ത് ആനിയെ വിവാഹം കഴിച്ച യുവ പത്രപ്രവർത്തകൻ ജോൺ മേസിയും രചനയിൽ ഹെലനെ സഹായിച്ചു.അക്കാലത്തെ മധ്യവർഗ്ഗ വനിതകൾക്കു വേണ്ടി പ്രസിദ്ധീകരിയ്ക്കപ്പെട്ടിരുന്ന ലേഡീസ് ഹൗസ് ജേണൽ എന്ന മാസികയിൽ 5 ഭാഗങ്ങളായാണ് ദ സ്റ്റോറി ഓഫ് മൈ ലൈഫ് പ്രസിദ്ധീകരിയ്ക്കപ്പെട്ടത്.1902-ൽ പരമ്പര പുസ്തകമാക്കി.ലോകമെങ്ങും ചർച്ച ചെയ്യപ്പെട്ട ആ പുസ്തകം 44 ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടു.1908-ൽ പ്രസിദ്ധീകരിയ്ക്കപ്പെട്ട ദ വേൾഡ് ഐ ലിവ് ഇൻ എന്ന കൃതിയിലൂടെ മറ്റുള്ളവരിലൂടെ താൻ 'കാണുന്ന' ലോകത്തെക്കുറിച്ചാണ് ഹെലൻ വിവരിയ്ക്കുന്നത്.ആത്മീയസ്പർശമുള്ള ലൈറ്റ് ഇൻ മൈ ഡാർക്ക്‌നസ്സ്,വിവാദമായ മിസ്റ്റിസിസം എന്നിവ മറ്റു പ്രധാന കൃതികളാണ്. വിവിധ വിഷയങ്ങളിലുള്ള 12 പുസ്തകങ്ങളും,നിരവധി ലേഖനങ്ങളും ഇംഗ്ലീഷ് സാഹിത്യത്തിൽ ഹെലന്റെതായുണ്ട്.
സാഹിത്യരംഗത്ത് പ്രശസ്തയായതോടെ,വൈകല്യമുള്ള ജനവിഭാഗത്തെ പ്രതിനിധീകരിച്ച് പല രാഷ്ട്രങ്ങളും സന്ദർശിയ്ക്കാൻ ഹെലൻ കെല്ലർക്ക് അവസരം ലഭിച്ചു.ആനി-മേസി വിവാഹത്തോടെ,ഹെലനിൽ സോഷ്യലിസ്റ്റ് ചിന്താഗതികൾ വളർന്നു.1909-ൽ ഹെലൻ സോഷ്യലിസ്റ്റ് പാർട്ടി അംഗമായി.ചില തൊഴിൽ സംഘടകളെ പിന്തുണച്ചു കൊണ്ട് അവർ പ്രസ്താവനയിറക്കി.1915-ൽ ഹെലൻ ജോർജ്ജ് കെസ്ലറുമായിച്ചേർന്ന് വികലാംഗക്ഷേമത്തിനായി,ഹെലൻ കെല്ലർ അന്താരാഷ്ട്രസംഘടന രൂപവത്കരിച്ചു.സ്ത്രീകൾക്കും ശാരീരികാവശതയനുഭവിയ്ക്കുന്നവർക്കും കറുത്തവർഗ്ഗക്കാർക്കും വേണ്ടിയായിരുന്നു ആ സംഘടനയുടെ പ്രവർത്തനം.
ആനിയുടെ മരണത്തോടെ മാനസികമായി തളർന്ന ഹെലനെ ആ ആഘാതത്തിൽ നിന്ന് കൈപിടിച്ചു കയറ്റിയത് പോളി തോംസണായിരുന്നു.അവരിരുവരും ചേർന്ന് നടത്തിയ വിദേശയാത്രകൾ ഹെലന് പുതുജീവൻ പകർന്നു.എന്നാൽ 1960-ൽ പോളി തോംസൺ അന്തരിച്ചതോടെ ഹെലൻ വീണ്ടും ഒറ്റപ്പെട്ടു.1961 മുതൽ ഹെലൻ ഒന്നിലധികം തവണ പക്ഷാഘാതബാധിതയായി.അതോടെ ആശയവിനിമയശെഷി നശിച്ച് പൂർണമായും ഒറ്റയ്ക്കായ ഹെലൻ കെല്ലർ എന്ന മഹത്‌വനിത 1968 ജൂൺ 1-ന് 87-ആം വയസ്സിൽ അന്തരിച്ചു.വാഷിംഗ്ടൺ ഡി.സി.യിലെ നാഷണൽ കത്തീഡ്രലിലായിരുന്നു ശവസംസ്കാരം.അവരുടെ ചിതാഭസ്മം വാഷിംഗ്ടണ്‍ ഡി.സിയിലെ നാഷണല്‍ കത്തീഡ്രലില്‍ സൂക്ഷിച്ചിരിക്കുന്നു. ആ ഭസ്മകലശവും അവര്‍ ബ്രെയിലില്‍ എഴുതിയ അക്ഷരങ്ങളും സ്പര്‍ശിച്ചുനോക്കാന്‍ നിരവധി സഞ്ചാരികള്‍ ദിവസേന കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നു.
ആത്മവിശ്വാസത്തിന്റെ,ദൃഢനിശ്ചയത്തിന്റെ,കഠിനാധ്വാനത്തിന്റെ പ്രതിനിധിയായി വളർന്ന ആ അന്ധവനിത,അംഗവൈകല്യമുള്ള അനേകർക്ക് പ്രത്യാശയായി ഇന്നും ജനമനസ്സുകളിൽ ജീവിയ്ക്കുന്നു.
7.അരുന്ധതി റോയ്
മാൻ ബുക്കർ സമ്മാനത്തിനർഹയായ ആദ്യ ഇന്ത്യൻ വനിതയാണ് അരുന്ധതി റോയ്. ഇവരുടെ ദ് ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് എന്ന കൃതിക്ക് 1997-ലെ ബുക്കർ പുരസ്കാരം ലഭിച്ചു.ജനനം നവംബർ 24 1961ൽ മേഘാലയയിലെ ഷില്ലോങ്ങിൽ. മാതാവ് കോട്ടയം, അയ്മനം സ്വദേശിനി മേരി റോയ്. പിതാവ്‍ ബംഗാളി പ്ലാന്റർ ആയിരുന്നു. ബാല്യകാലം കേരളത്തിൽ ചിലവഴിച്ചു. പഠനത്തിനു ശേഷം ആർകിടെക്റ്റ്, എയ്റോബിക് പരിശീലക എന്നീ നിലകളിൽ ജോലി ചെയ്തു.'ഇൻ വിച് ആന്നീ ഗിവ്സ് ഇറ്റ് ടു ദോസ് വൺസ്', 'ഇലെക്ട്രിക് മൂൺ' എന്നീ ചലച്ചിത്രങ്ങൾക്കും പല ടി.വി. പരിപാടികൾക്കും വേണ്ടി തൂലിക ചലിപ്പിച്ചു.എഴുത്തുകാരി എന്നതിലുമുപരിയായി അറിയപ്പെടുന്ന ഒരു സാമൂഹികപ്രവർത്തക കൂടിയാണ് റോയ്. ഭർത്താവ് ചലച്ചിത്രസംവിധായകനായ പ്രദീപ് കിഷൻ. ആദ്യ ഭർത്താവ് ശിൽപ്പിയായ ഗെറാറ്ഡ് ഡ കുന. കേരളത്തിലെ കോട്ടയത്തിനടുത്തുള്ള അയ്മനം എന്ന ഗ്രാമം പശ്ചാത്തലമാക്കിയുള്ള ഒരു നോവലാണ് ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ്. അരുന്ധതി റോയിയുടെ പ്രസിദ്ധീകരിക്കപ്പെട്ട ഒരേയൊരു നോവലാണ് ഇത്. ആ വർഷം ലോകത്തിലേറ്റവും കൂടുതൽ വിറ്റഴിഞ്ഞ കൃതികളിലൊന്നായിരുന്നു ഇത്. നോവൽ പ്രസിദ്ധീകരിച്ച് അഞ്ചു മാസത്തിനുള്ളിൽ തന്നെ 350,000-ത്തിലധികം പ്രതികൾ ലോകമെമ്പാടും വിറ്റഴിഞ്ഞു. 24 ഭാഷകളിലേക്ക് നോവൽ തർജ്ജമ ചെയ്യപ്പെട്ടു.
അമ്മു എന്ന സുറിയാനി ക്രിസ്ത്യാനി കുടുംബിനിയുടെയും വെളുത്ത എന്ന പരവ യുവാവിന്റെയും ദുരന്ത വർണ്ണനയാണ് കഥയുടെ കേന്ദ്രം. അമ്മു വെളുത്തയെ സ്നേഹിച്ച്, രാത്രികളിൽ മീനച്ചിൽ ആറിന്റെ തീരത്ത് സ്ഥിരമായി (രഹസ്യമായി) കണ്ട്മുട്ടിയിരുന്നു. ഈ ബന്ധം മനസ്സിലാക്കിയ സവർണ്ണ സുറിയാനി ക്രിസ്ത്യാനി ബന്ധുക്കളും, ഒരു കമ്മ്യൂണിസ്റ്റായിരുന്ന വെളുത്തയെ രാഷ്ട്രീയമായി ഒതുക്കുന്നതിനായി ഒരു പ്രാദേശിക നേതാവും ചേർന്ന് അയാളെ ഒരു കള്ള വ്യവഹാരത്തിൽ കുടുക്കി പോലീസ് ഇൻസ്പെക്ടറുടെ ഒത്താശയോടെ അടിച്ചു കൊല്ലിക്കുന്നതാണ് സംഭവം.ചിന്ന വിഷയങ്ങളിൻ കടവുൾ എന്ന പേരിൽ പുസ്തകത്തിന്റെ തമിഴ് പരിഭാഷ പുറത്തിറക്കുണ്ട്.
സർദാർ സരോവർ പദ്ധതിക്ക് എതിരേ മേധ പാട്കർ നയിക്കുന്ന നർമ്മദയെ രക്ഷിക്കൂ പ്രക്ഷോഭത്തിൽ പങ്കെടുത്ത് പദ്ധതി ബാധിതരുടെ പുനരധിവാസത്തെയും നഷ്ടപരിഹാരത്തെയും, പരിസ്ഥിതി നാശത്തെയും സംബന്ധിച്ച് ഗ്രേറ്റർ കോമൺ ഗുഡ് എന്ന ലെഖനമെഴുതി ബുക്കർ സമ്മാന തുകയും തന്റെ പുസ്തകത്തിന്റെ രോയൽറ്റിയും നർമ്മദയെ രക്ഷിക്കൂ പ്രക്ഷോഭത്തിന് ദാനം ചെയ്തു അമേരിക്കൻ വിദേശനയത്തെയും.ഇസ്രായേലിനെയും ഇൻഡ്യ 1998 ൽ നടത്തിയ അണു സ്ഫോടന പരീക്ഷ്ണത്തെയും ശക്തമായി വിമർശിച്ച് ലോകശ്രദ്ധ പിടിച്ചുപറ്റി.
- 1997 ബുക്കർ സമ്മാനം
- 2002 ൽ ലാന്നൻ ഫൌണ്ടേഷൻ സ്കാരിക സ്വാതന്ത്ര്യത്തിനു നൽകിയ അവാർഡ് (ശക്തരായ രാജ്യങ്ങളും സംഘടനകളും സാധാരണ സമൂഹത്തിലുണ്ടാക്കുന്ന പ്രതികൂല മാറ്റങ്ങൾ എന്ന പ്രബന്ധത്തിന്)
- 2004 സിഡ്നി സമാധാന സമ്മാനം അഹിംസയിലൂന്നിയ സാമൂഹ്യ പ്രവർത്തനത്തിന്
- 2006 ആൾഗിബ്ര ഒഫ് ഇൻഫൈനൈറ്റ് ജസ്റ്റിസ് എന്ന ലേഖന സമാഹാരത്തിന് സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു പക്ഷെ അരുന്ധതി റൊയ് അത് നിരസിച്ചു.
8.മലാല യൂസഫ്‌സായ്
പാകിസ്താനിൽ സ്വാത്ത് ജില്ലയിൽപ്പെട്ട മിങ്കോരയിലെ ഒരു സ്കൂൾ വിദ്യാർത്ഥിനിയാണ് മലാല യൂസഫ്സായ്. പെൺകുട്ടികൾ സ്കൂൾ വിദ്യാഭ്യാസം നേടുന്നതിനെതിരെയുള്ള താലിബാന്റെ നിരോധനത്തോടുള്ള പ്രതിക്ഷേധത്തിന്റേയും അതുമായി ബന്ധപ്പെട്ട സാമൂഹ്യ സക്രിയതയുടേയും പേരിലാണ് മലാല അറിയപ്പെടുന്നത്. സ്വാത്ത് താഴ്വരയിൽ താലിബാൻ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലെ ജീവിതത്തെ സംബന്ധിച്ച് 2009-ൽ പതിനൊന്നു വയസ്സുള്ളപ്പോൾ ബി.ബി.സിക്കു വേണ്ടി എഴുതാൻ തുടങ്ങിയ ബ്ലോഗാണ് അവളെ ആദ്യം ശ്രദ്ധയിൽ കൊണ്ടുവന്നത്. പിന്നീട് പല പുരസ്കാരങ്ങൾക്കും നാമ നിർദ്ദേശം ചെയ്യപ്പെട്ട മലാല പാകിസ്താന്റെ ആദ്യത്തെ ദേശീയ സമാധാന പുരസ്കാരം നേടി. മാലാലയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 2012 നവംബർ 10 അന്താരാഷ്ട്ര മലാല ദിനമായി ആചരിച്ചു.2015-ഓടെ ലോകത്തെ എല്ലാ പെൺകുട്ടികളേയും വിദ്യാലയത്തിലെത്തിക്കാനുള്ള ഐക്യരാഷ്ട്ര പ്രചാരണ പരിപാടിയുടെ മുദ്രാവാക്യം ഇതാണ്: 'ഞാനും മലാല'.
2012 ഒക്ടോബർ 9-നു നടന്ന ഒരു വധ ശ്രമത്തിൽ മലാലയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായ പരിക്കേറ്റു.സ്കൂൾ കഴിഞ്ഞ് സ്കൂൾ ബസ്സിൽ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തെ തുടർന്നുള്ള ദിവസങ്ങളിൽ അബോധാവസ്ഥയിൽ കഴിഞ്ഞ മലാലയുടെ സ്ഥിതി ക്രമേണ ഭേദപ്പെട്ടു.വധശ്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത താലിബാൻ വക്താവ്, മലാലയെ "അശ്ലീലതയുടെ എത്രയും വേഗം അവസാനിപ്പിക്കേണ്ട പുതിയൊരു അദ്ധ്യായം" (a new chapter in obscenity) എന്നു വിശേഷിപ്പിച്ചു.പാകിസ്താനിലെ 50 ഇസ്ലാമിക പുരോഹിതന്മാർ മാലാലയെ വധിക്കാൻ ശ്രമിച്ചവർക്കെതിരെ ഒരു ഫത്വാ ഇറക്കി .
2014-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനാർഹയാണ് മലാല. നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.മലാലയുടെ ജന്മദിനം ഐക്യരാഷ്ട്രസഭ 'മലാല ദിന'മായി ആചരിക്കുന്നു. 2013 ജൂലൈ 12 ന് മലാല ദിനം ആചരിക്കുന്നതിന്റെ ഭാഗമായി യു.എൻ. വിളിച്ചു ചേർത്ത യുവജന സമ്മേളനത്തിൽ മലാല പ്രസംഗിച്ചിരുന്നു.ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയിൽ നടന്ന യുവജനസമ്മേളനത്തിലെ പ്രസംഗത്തിൽ നിന്ന്..

9.ഫ്ലോറൻസ് നൈറ്റിൻഗേൽ![]()
ആധുനിക നേഴ്‌സിങ്ങിന് അടിത്തറപാകിയ ഫ്ലോറൻസ് നൈറ്റിങ്ഗേൽ (1820 മെയ് 12 - 1910 ഓഗസ്റ്റ് 13)വിളക്കേന്തിയ വനിത എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഒരു എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റീഷ്യനുമായിരുന്നു അവർ. ഇറ്റലിയിൽ ടാസ്കാനിയിലെ ഫ്ലോറൻസ് നഗരത്തിൽ ഒരു ബ്രിട്ടീഷ് ധനികകുടുംബത്തിലാണ് അവർ ജനിച്ചത്, ഫ്ലോറൻസ് എന്ന നഗരത്തിന്റെ പേരുതന്നെയാണ് അവർക്ക് നൽകിയത്. പിതാവ് വില്ല്യം എഡ്‌വേർഡ് നൈറ്റിംഗേൽ (1794?-1875), മാതാവു ഫ്രാൻസിസ് നീ സ്മിത്(1789-1880) 1850-ൽ കൈസർവർത്തിലെ ലൂഥറൻ പാസ്റ്ററായ തിയോഡർ ഫ്ലേയ്‌ൻഡറ്രിന്റെ നേതൃത്വത്തിൽ പാവപ്പെട്ടവരെ ശൂശ്രൂഷിക്കന്നത് കണ്ടത് അവരുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി. 1853 ഓഗസ്റ്റ് 22-നു ലണ്ടനിലെ അപ്പർ ഹാർലി സ്റ്റ്രീറ്റിൽ സ്ഥിതിചെയ്റ്റിരുന്ന ഇൻസ്റ്റിറ്റിയൂട്ട്ട് ഒഫ് കെയറിംഗ് സിക്ക് ജെന്റിൽവുമൺ എന്ന സ്ഥാപനത്തിൽ സൂപ്രണ്ടായി ജോലിചെയ്യാൻ ആരംഭിച്ചു.ക്രീമിയൻ യുദ്ധകാലത്ത് (1853–1856) പരിക്കേറ്റ പട്ടാളാക്കാർക്കു നൽകിയ പരിചരണമാണ് അവരെ പ്രശസ്തയാക്കിയത്. ക്രിമിയൻ യുദ്ധത്തിനു ശേഷം ഓഗസ്റ്റ് 7 1857-നു അവർ ബ്രിട്ടണിലേക്ക് തിരിച്ചുവന്നു - ആ കാലഘട്ടത്തിൽ ( വിക്റ്റോറിയൻ കാലഘട്ടം), വിക്റ്റോറിയ രാജ്ഞി കഴിഞ്ഞാൽ ഏറ്റവും പ്രശസ്തയായ വനിത ഫ്ലോറൻസ് ആണെന്ന് കണക്കാക്കപ്പെടുന്നു. യുദ്ധകാലത്ത് പിടിപെട്ട ബ്രൂസെല്ലോസിസ് (ക്രിമിയൻ ഫീവർ) എന്ന അസുഖം മൂർച്ചിച്ചതിനെത്തുടർന്ന് അവർ ഒറ്റക്കാണ് കഴിഞ്ഞിരുന്നതെങ്കിലും വിക്റ്റോറിയ രാജ്ഞിയുടെ ആവശ്യപ്രകാരം, റോയൽ കമ്മീഷൺ ഒഫ് ഹെൽത്ത് ഒഫ് ദ ആർമിയുടെ രൂപവത്കരണത്തിൽ ഫ്ലോറൻസ് സുപ്രധാന പങ്ക് വഹിച്ചു. ഒരു വനിതയായതിനാൽ കമ്മീഷനിൽ അംഗമാവാൻ സാധിച്ചില്ലെങ്കിലും വിശദമായ സ്ഥിതിവിവരക്കണക്കുകൾ ഉൾപ്പെടുത്തിയ ആയിരത്തിലധികം പേജുകളുള്ള റിപ്പോർട്ട് എഴുതിയത് ഫ്ലോരൻസായിരുന്നു. കമ്മീഷന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലും അവർ പ്രധാനപങ്ക് വഹിക്കുകയുണ്ടായി. ടർക്കിയിലായിരുന്ന കാലത്ത് അവരുടെ സേവനങ്ങളെ ആദരിക്കാനായി 1855 നവംബർ 29-ന് ഒരു സമ്മേളനം നടക്കുകയും ഇത് നേഴ്സുമാരുടെ പരിശീലനത്തിനായി 'നൈറ്റിംഗേൽ ഫണ്ട്' രൂപവത്കരിക്കുവാൻ കാരണമായിത്തീരുകയും ചെയ്തു. 1859 ആയപ്പ്പ്പോഴേക്കും ഏകദേശം 45,000 പൗണ്ട് ഉണ്ടായിരുന്ന ഈ ഫണ്ടുപയോഗിച്ച് സെയ്ന്റ് തോമസ് ഹോസ്പിറ്റലിൽ 1860 ജൂലൈ 9-നു നൈറ്റിംഗേൽ ട്രെയിനിംഗ് സ്കൂൾ സ്ഥാപിക്കപ്പെട്ടു. ഇപ്പോൾ ഫ്ലോറൻസ് നൈറ്റിംഗേൽ സ്കൂൾ ഒഫ് നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്ഥാപനം ലണ്ടനിലെ കിംഗ് കോളേജിന്റെ ഭാഗമാണ്. നൈറ്റിംഗേൽ 1860-ൽ പ്രസിധീകരിച്ച "നോട്ട്‌സ് ഓൺ നഴ്‌സിംഗ്" എന്ന പുസ്തകം, നൈറ്റിംഗേൽ ട്രെയിനിംഗ് സ്കൂളിലെയും മറ്റു നഴ്‌സിംഗ് സ്കൂളുകളിലെയും അടിസ്ഥാനപാഠ്യവിഷയമായിരുന്നു.
ഇന്ത്യയിലെ ഗ്രാമങ്ങളിലെ ശുചീകരണത്തെക്കുറിച്ച് സമഗ്രമായ പഠനം നടത്തിയ അവർ, ഇന്ത്യയിലെ വൈദ്യപരിചരണവും പൊതുജനാരോഗ്യവും മെച്ചപ്പെടുത്തുവാൻ ശ്രമം നടത്തി.
1859-ൽ റോയൽ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റിയിലെക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയായിത്തീർന്നു. പിന്നീട് ഫ്ലോറൻസ് നൈറ്റിംഗേലിനു അമേരിക്കൻ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റിയിൽ ഹോണററി മെംബർഷിപ്പും ലഭിക്കുകയുണ്ടായി. 1883-ൽ, വിക്റ്റോറിയ രാജ്ഞി ഫ്ലോറൻസിന് റോയൽ റെഡ് ക്രോസ്സ് സമ്മാനിച്ചു. 1907-ൽ ഫ്ലോറൻസ് നൈറ്റിംഗേൽ, 'ഓർഡർ ഒഫ് മെറിറ്റ്' നേടുന്ന ആദ്യത്തെ വനിതയായിത്തീർന്നു. 1896 ആയപ്പോഴേക്കും അവർ രോഗശയ്യയിലായി, ഇന്ന് ക്രോണിക് ഫാറ്റിഗ് സിൻഡ്രോമെന്ന് വിളിക്കുന്ന അസുഖമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. 1910 ഓഗസ്റ്റ് 13-ൻ തൊണ്ണൂറാമത്തെ വയസ്സിൽ അവർ അന്തരിച്ചു. ഹാംഷെയറിലെ ഈസ്റ്റ് വെല്ലോ സെയിന്റ് മാർഗരറ്റ് ചർച്ചിലാണ് അവർ അന്ത്യവിശ്രമം കൊള്ളുന്നത്.
10.മേരി കോം
ഇന്ത്യയിലെ മണിപ്പൂരിൽ നിന്നുമുള്ള ബോക്സിങ് കായികതാരമാണ് മേരി കോം (Mangte Chungneijang Mary Kom). അഞ്ചു തവണ ലോക ബോക്സിങ് ജേതാവ് ആയിട്ടുള്ള മേരി കോം ഒളിമ്പിക്സിൽ വനിതാവിഭാഗം ബോക്സിങ് ആദ്യമായി 2012ൽ ഉൾപ്പെടുത്തിയപ്പോൾ ഇന്ത്യയെ പ്രതിനിധീകരിച്ചു. 51 കിലോഗ്രാം വിഭാഗം ഫ്ലൈവെയ്റ്റിൽ വെങ്കല മെഡൽ നേടുകയും ചെയ്തു. ഇപ്പോൾ പോലീസ് സേനയിൽ സേവനം ചെയ്യുന്നുണ്ട്. 1983 മാർച്ച് 1ന് മണിപ്പൂരിലെ ചുർച്ചൻപൂർ ജില്ലയിലാണ് ജനനം. ബാല്യത്തിലേ അത്‌ലറ്റിക്സിൽ താത്പര്യമുണ്ടായിരുന്ന കോം 2000 ൽ ബോക്സിങ്ങിലേയ്ക്ക് തിരിയുന്നത് പ്രശസ്ത മണിപ്പൂരി ബോക്സറായ ഡിങ്കോസിങ്ങിന്റെ വിജയങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്. 2005 ലാണ് ഓങ്കോലർ കോമിനെ വിവാഹം കഴിച്ചത്. മേരി കോം മൂന്നു കുട്ടികളുടെ അമ്മയാണ്.
2012ലെ ഒളിമ്പിക്സിൽ ക്വാർട്ടറിൽ കടന്നു. 51 കിലോഗ്രാം വിഭാഗം ഫ്ലൈവെയ്റ്റിൽ പോളണ്ടിന്റെ കരോലിന മിക്കാൽചുക്കിനെയാണ് മേരി തോൽപിച്ച് ക്വാർട്ടറിൽ കടന്നത്. കൂടിയ ഭാരവിഭാഗത്തിൽ ആദ്യമായി മത്സരിക്കേണ്ടിവന്നിട്ടും ആധികാരിക വിജയത്തോടെത്തന്നെയാണ് മേരി ജയിച്ചത്.സെമിയിൽ തോറ്റെങ്കിലും വെങ്കല മെഡൽ നേടി. ലണ്ടനിൽ ഇന്ത്യയ്ക്ക് നാലാമത്തെ മെഡലാണ് മേരി സമ്മാനിച്ചത്. മൂന്നാമത്തെ വെങ്കലവും. ചരിത്രത്തിലാദ്യമായാണ് ഇന്ത്യക്ക് ഒരു ഒളിമ്പിക്സിൽ 4 മെഡൽ ലഭിക്കുന്നത്. ബ്രിട്ടീഷുകാരി നിക്കോള ആഡംസിലോടാണ് സെമിയിൽ തോറ്റത്. സ്കോർ- 6-11 . ലോക രണ്ടാം റാങ്കുകാരിയാണ് ആഡംസ്, മാത്രമല്ല നേരത്തെ 54 കിലോഗ്രാം വിഭാഗം ബാന്റംവെയ്റ്റിൽ മത്സരിച്ചശേഷമാണ് ആഡംസ് 51 കിലോഗ്രാം ഫ്ലൈവെയ്റ്റിലേക്ക് മത്സരിച്ചത്. പക്ഷെ, മേരിയാകട്ടെ അഞ്ചുവട്ടം ലോകകിരീടം നേടിയ 48 കിലോയിൽ നിന്ന് 51 കിലോയിലേയ്ക്കാണ് മാറിയത്. ആദ്യ റൗണ്ടിൽ തന്നെ 3-1 എന്ന സ്‌കോറിൽ രണ്ട് പോയിന്റ് ലീഡ് ആഡംസ് സ്വന്തമാക്കിയിരുന്നു. 2-1, 3-2, 3-2 എന്നിങ്ങനെയായിരുന്നു തുടർന്നുള്ള റൗണ്ടുകളിലെ അവരുടെ പ്രകടനം. ഒളിമ്പിക് വനിതാ ബോക്‌സിങ്ങിൽ വെങ്കലം നേടിയ മേരി കോമിന് മണിപ്പൂർ സർക്കാർ 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. നിലവിൽ പോലീസ് സേനയിലുള്ള മേരിക്ക് അഡീഷണൽ പോലീസ് സൂപ്രണ്ടായി സ്ഥാനക്കയറ്റം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ രണ്ടേക്കർ ഭൂമിയും നൽകുമെന്ന് മുഖ്യമന്ത്രി ഇബോബി സിങ് പ്രഖ്യാപിച്ചു. ഇംഫാലിന് പുറത്തുള്ള ലാംഗോലിലെ ഗെയിംസ് വില്ലേജിലാണ് ബോക്‌സിംഗ് അക്കാദമി 2006-ൽ സ്ഥാപിച്ചത്. മേരി കോമിന്റെ ഭർത്താവ് ഓങ്കോലർ കോമാണ് അക്കാഡമിയുടെ ദൈനം ദിന കാര്യങ്ങൾ നടത്തുന്നത്.
|

Comments
Post a Comment