Posts

Showing posts from June, 2017
Image
9.ഫ്ലോറൻസ് നൈറ്റിൻഗേൽ ആധുനിക നേഴ്‌സിങ്ങിന്‌ അടിത്തറപാകിയ  ഫ്ലോറൻസ്‌ നൈറ്റിങ്ഗേൽ  (1820 മെയ്‌ 12 - 1910 ഓഗസ്റ്റ്‌ 13) വിളക്കേന്തിയ വനിത  എന്നാണ്‌ വിശേഷിപ്പിക്കപ്പെട്ടിരുന്നത്‌. ഒരു എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റീഷ്യനുമായിരുന്നു അവർ.                                              ഇറ്റലിയിൽ  ടാസ്കാനിയിലെ  ഫ്ലോറൻസ് നഗരത്തിൽ  ഒരു ബ്രിട്ടീഷ്‌ ധനികകുടുംബത്തിലാണ്‌ അവർ ജനിച്ചത്‌, ഫ്ലോറൻസ്‌ എന്ന നഗരത്തിന്റെ പേരുതന്നെയാണ്‌ അവർക്ക്‌ നൽകിയത്‌. പിതാവ്‌ വില്ല്യം എഡ്‌വേർഡ്‌ നൈറ്റിംഗേൽ (1794?-1875), മാതാവു ഫ്രാൻസിസ്‌ നീ സ്മിത്‌(1789-1880) 1850-ൽ കൈസർവർത്തിലെ ലൂഥറൻ പാസ്റ്ററായ തിയോഡർ ഫ്ലേയ്‌ൻഡറ്രിന്റെ നേതൃത്വത്തിൽ പാവപ്പെട്ടവരെ ശൂശ്രൂഷിക്കന്നത്‌ കണ്ടത്‌ അവരുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി. 1853 ഓഗസ്റ്റ്‌ 22-നു ലണ്ടനിലെ അപ്പർ ഹാർലി സ്റ്റ്രീറ്റിൽ സ്ഥിതിചെയ്റ്റിരുന്ന  ഇൻസ്റ്റിറ്റിയൂട്ട്ട്‌ ഒഫ്‌ കെയറിംഗ്‌ സിക്ക്‌ ജെന്റിൽവുമൺ  എന്ന സ്ഥാപനത്തിൽ സൂപ്രണ്ടായ...

malala

പാകിസ്താനിൽ  സ്വാത്ത് ജില്ലയിൽപ്പെട്ട മിങ്കോരയിലെ ഒരു സ്കൂൾ വിദ്യാർത്ഥിനിയാണ്  മലാല യൂസഫ്സായ് . പെൺകുട്ടികൾ സ്കൂൾ വിദ്യാഭ്യാസം നേടുന്നതിനെതിരെയുള്ള  താലിബാന്റെ  നിരോധനത്തോടുള്ള പ്രതിക്ഷേധത്തിന്റേയും അതുമായി ബന്ധപ്പെട്ട സാമൂഹ്യ സക്രിയതയുടേയും പേരിലാണ് മലാല അറിയപ്പെടുന്നത്. സ്വാത്ത് താഴ്വരയിൽ  താലിബാൻ  നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലെ ജീവിതത്തെ സംബന്ധിച്ച് 2009-ൽ പതിനൊന്നു വയസ്സുള്ളപ്പോൾ  ബി.ബി.സിക്കു  വേണ്ടി എഴുതാൻ തുടങ്ങിയ ബ്ലോഗാണ് അവളെ ആദ്യം ശ്രദ്ധയിൽ കൊണ്ടുവന്നത്. പിന്നീട് പല പുരസ്കാരങ്ങൾക്കും നാമ നിർദ്ദേശം ചെയ്യപ്പെട്ട മലാല പാകിസ്താന്റെ ആദ്യത്തെ ദേശീയ സമാധാന പുരസ്കാരം നേടി. മാലാലയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ  ഐക്യരാഷ്ട്ര സഭയുടെ  ആഹ്വാന പ്രകാരം 2012 നവംബർ 10  അന്താരാഷ്ട്ര മലാല ദിന മായി ആചരിച്ചു.2015-ഓടെ ലോകത്തെ എല്ലാ പെൺകുട്ടികളേയും വിദ്യാലയത്തിലെത്തിക്കാനുള്ള ഐക്യരാഷ്ട്ര പ്രചാരണ പരിപാടിയുടെ മുദ്രാവാക്യം ഇതാണ്: 'ഞാനും മലാല'. 2012 ഒക്ടോബർ 9-നു നടന്ന ഒരു വധ ശ്രമത്തിൽ മലാലയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായ പരിക്കേറ്റു.സ്കൂ...

arundhathiroy

Image
7.അരുന്ധതി റോയ് മാൻ ബുക്കർ സമ്മാനത്തിനർഹയായ  ആദ്യ ഇന്ത്യൻ വനിതയാണ്‌  അരുന്ധതി റോയ് . ഇവരുടെ  ദ് ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്  എന്ന കൃതിക്ക്  1997 -ലെ  ബുക്കർ പുരസ്കാരം  ലഭിച്ചു.ജനനം  നവംബർ 24  1961ൽ  മേഘാലയയിലെ   ഷില്ലോങ്ങിൽ . മാതാവ്  കോട്ടയം ,  അയ്മനം  സ്വദേശിനി  മേരി റോയ് . പിതാവ്‍ ബംഗാളി   പ്ലാന്റർ  ആയിരുന്നു. ബാല്യകാലം  കേരളത്തിൽ  ചിലവഴിച്ചു. പഠനത്തിനു ശേഷം  ആർകിടെക്റ്റ് ,  എയ്റോബിക്  പരിശീലക എന്നീ നിലകളിൽ ജോലി ചെയ്തു.' ഇൻ വിച് ആന്നീ ഗിവ്സ് ഇറ്റ് ടു ദോസ് വൺസ്', 'ഇലെക്ട്രിക് മൂൺ'  എന്നീ ചലച്ചിത്രങ്ങൾക്കും പല ടി.വി. പരിപാടികൾക്കും വേണ്ടി തൂലിക ചലിപ്പിച്ചു.എഴുത്തുകാരി എന്നതിലുമുപരിയായി അറിയപ്പെടുന്ന ഒരു  സാമൂഹികപ്രവർത്തക  കൂടിയാണ്‌ റോയ്. ഭർത്താവ് ചലച്ചിത്രസംവിധായകനായ പ്രദീപ് കിഷൻ. ആദ്യ ഭർത്താവ് ശിൽപ്പിയായ ഗെറാറ്ഡ് ഡ കുന. കേരളത്തിലെ   കോട്ടയത്തിനടുത്തുള്ള   അയ്മനം  എന്ന  ഗ്രാമം  പശ്ചാത്തലമാക്കിയുള്ള ഒരു നോവലാണ്‌  ഗോഡ് ഓഫ് സ്മോ...

ലോക പ്രശസ്തരായ പത്ത് വനിതകള്‍

Image
1. മദർ തെരേസ അൽബേനിയയിൽ  ജനിച്ച്  ഇന്ത്യ  പ്രവർത്തന കേന്ദ്രമാക്കി ഉപവിപ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ  ക്രൈസ്തവ  സന്യാസിനിയായിരുന്നു മദർ തെരേസ (യഥാർത്ഥ പേര്: Anjezë Gonxhe Bojaxhiu അന്യേസ (ആഗ്നസ്) ഗോൻജെ ബോയാജ്യൂ,  ഓഗസ്റ്റ് 26 ,  1910  -  സെപ്റ്റംബർ 5 ,  1997 )  മിഷണറീസ് ഓഫ് ചാരിറ്റി  എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച്  കൊൽക്കത്തയിലെ  പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിൽ പ്രവർത്തിച്ച മദർ തെരേസയ്ക്ക് പ്രസ്തുത സേവനപ്രവർത്തനങ്ങളുടെ പേരിൽ  1979 -ൽ  സമാധാനത്തിനുള്ള നോബൽ പുരസ്കാരം  നൽകപ്പെട്ടു. 2016 സെപ്റ്റംബർ 4-ന് മദർ തെരേസയെ  ഫ്രാൻസിസ് മാർപ്പാപ്പ  വിശുദ്ധയായി പ്രഖ്യാപിച്ചു.                                 ജന്മംകൊണ്ട് അൽബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്കസന്യാസിനിയുമാണ് താനെന്ന് മദർ തെരേസ പറയുമായിരുന്നു . മദർ തെരേസയുടെ കീഴിൽ മിഷണറീസ് ഓഫ് ചാരിറ്റി...