arundhathiroy

7.അരുന്ധതി റോയ്

മാൻ ബുക്കർ സമ്മാനത്തിനർഹയായ ആദ്യ ഇന്ത്യൻ വനിതയാണ്‌ അരുന്ധതി റോയ്. ഇവരുടെ ദ് ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് എന്ന കൃതിക്ക് 1997-ലെ ബുക്കർ പുരസ്കാരം ലഭിച്ചു.ജനനം നവംബർ 24 1961ൽ മേഘാലയയിലെ ഷില്ലോങ്ങിൽ. മാതാവ് കോട്ടയംഅയ്മനം സ്വദേശിനി മേരി റോയ്. പിതാവ്‍ ബംഗാളി പ്ലാന്റർ ആയിരുന്നു. ബാല്യകാലം കേരളത്തിൽ ചിലവഴിച്ചു. പഠനത്തിനു ശേഷം ആർകിടെക്റ്റ്എയ്റോബിക് പരിശീലക എന്നീ നിലകളിൽ ജോലി ചെയ്തു.'ഇൻ വിച് ആന്നീ ഗിവ്സ് ഇറ്റ് ടു ദോസ് വൺസ്', 'ഇലെക്ട്രിക് മൂൺ' എന്നീ ചലച്ചിത്രങ്ങൾക്കും പല ടി.വി. പരിപാടികൾക്കും വേണ്ടി തൂലിക ചലിപ്പിച്ചു.എഴുത്തുകാരി എന്നതിലുമുപരിയായി അറിയപ്പെടുന്ന ഒരു സാമൂഹികപ്രവർത്തക കൂടിയാണ്‌ റോയ്. ഭർത്താവ് ചലച്ചിത്രസംവിധായകനായ പ്രദീപ് കിഷൻ. ആദ്യ ഭർത്താവ് ശിൽപ്പിയായ ഗെറാറ്ഡ് ഡ കുന.
കേരളത്തിലെ കോട്ടയത്തിനടുത്തുള്ള അയ്മനം എന്ന ഗ്രാമം പശ്ചാത്തലമാക്കിയുള്ള ഒരു നോവലാണ്‌ ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ്. അരുന്ധതി റോയിയുടെ പ്രസിദ്ധീകരിക്കപ്പെട്ട ഒരേയൊരു നോവലാണ്‌ ഇത്. ആ വർഷം ലോകത്തിലേറ്റവും കൂടുതൽ വിറ്റഴിഞ്ഞ കൃതികളിലൊന്നായിരുന്നു ഇത്. നോവൽ പ്രസിദ്ധീകരിച്ച് അഞ്ചു മാസത്തിനുള്ളിൽ തന്നെ 350,000-ത്തിലധികം പ്രതികൾ ലോകമെമ്പാടും വിറ്റഴിഞ്ഞു. 24 ഭാഷകളിലേക്ക് നോവൽ തർജ്ജമ ചെയ്യപ്പെട്ടു.
അമ്മു എന്ന സുറിയാനി ക്രിസ്ത്യാനി കുടുംബിനിയുടെയും വെളുത്ത എന്ന പരവ യുവാവിന്റെയും ദുരന്ത വർണ്ണനയാണ് കഥയുടെ കേന്ദ്രം. അമ്മു വെളുത്തയെ സ്നേഹിച്ച്, രാത്രികളിൽ മീനച്ചിൽ ആറിന്റെ തീരത്ത് സ്ഥിരമായി (രഹസ്യമായി) കണ്ട്മുട്ടിയിരുന്നു. ഈ ബന്ധം മനസ്സിലാക്കിയ സവർണ്ണ സുറിയാനി ക്രിസ്ത്യാനി ബന്ധുക്കളും, ഒരു കമ്മ്യൂണിസ്റ്റായിരുന്ന വെളുത്തയെ രാഷ്ട്രീയമായി ഒതുക്കുന്നതിനായി ഒരു പ്രാദേശിക നേതാവും ചേർന്ന് അയാളെ ഒരു കള്ള വ്യവഹാരത്തിൽ കുടുക്കി പോലീസ് ഇൻസ്പെക്ടറുടെ ഒത്താശയോടെ അടിച്ചു കൊല്ലിക്കുന്നതാണ് സംഭവം.ചിന്ന വിഷയങ്ങളിൻ കടവുൾ എന്ന പേരിൽ പുസ്തകത്തിന്റെ തമിഴ് പരിഭാഷ പുറത്തിറക്കുണ്ട്.
സർദാർ സരോവർ പദ്ധതിക്ക് എതിരേ മേധ പാട്കർ നയിക്കുന്ന നർമ്മദയെ രക്ഷിക്കൂ പ്രക്ഷോഭത്തിൽ പങ്കെടുത്ത് പദ്ധതി ബാധിതരുടെ പുനരധിവാസത്തെയും നഷ്ടപരിഹാരത്തെയും, പരിസ്ഥിതി നാശത്തെയും സംബന്ധിച്ച് ഗ്രേറ്റർ കോമൺ ഗുഡ് എന്ന ലെഖനമെഴുതി ബുക്കർ സമ്മാന തുകയും തന്റെ പുസ്തകത്തിന്റെ രോയൽറ്റിയും നർമ്മദയെ രക്ഷിക്കൂ പ്രക്ഷോഭത്തിന് ദാനം ചെയ്തു അമേരിക്കൻ വിദേശനയത്തെയും.ഇസ്രായേലിനെയും ഇൻഡ്യ 1998 ൽ നടത്തിയ അണു സ്ഫോടന പരീക്ഷ്ണത്തെയും ശക്തമായി വിമർശിച്ച് ലോകശ്രദ്ധ പിടിച്ചുപറ്റി.
  • 1997 ബുക്കർ സമ്മാനം 
  • 2002 ൽ ലാന്നൻ ഫൌണ്ടേഷൻ സ്കാരിക സ്വാതന്ത്ര്യത്തിനു നൽകിയ അവാർഡ് (ശക്തരായ രാജ്യങ്ങളും സംഘടനകളും സാധാരണ സമൂഹത്തിലുണ്ടാക്കുന്ന പ്രതികൂല മാറ്റങ്ങൾ എന്ന പ്രബന്ധത്തിന്) 
  • 2004 സിഡ്നി സമാധാന സമ്മാനം അഹിംസയിലൂന്നിയ സാമൂഹ്യ പ്രവർത്തനത്തിന്
  • 2006 ആൾഗിബ്ര ഒഫ് ഇൻഫൈനൈറ്റ് ജസ്റ്റിസ് എന്ന ലേഖന സമാഹാരത്തിന് സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു പക്ഷെ അരുന്ധതി റൊയ് അത് നിരസിച്ചു.

Comments

Popular posts from this blog

ലോക പ്രശസ്തരായ പത്ത് വനിതകള്‍

malala